ദോഹ: ഖത്തറിന് ഇന്ത്യൻ മാമ്പഴമധുരവുമായി മാമ്പഴങ്ങളുടെ രുചിമേളയ്ക്ക്
സൂഖ് വാഖിഫിൽ തുടക്കമായി.
അറബ് ഭാഷയിൽ ഹംബഎന്നറിയപെടുന്ന
മാമ്പഴമേളയുടെ രണ്ടാം പതിപ്പിൽ രുചി വൈവിധ്യങ്ങളുടെ
ഇന്ത്യൻ മാമ്പഴമേള
സൂഖ് വാഖിഫിന്റെ കിഴക്കൻ സ്ക്വയറിൽ
ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ
ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിൽ വിവിധ രാജ്യങ്ങളിലെ അംബാസഡർമാരും നയതന്ത്ര സേനയിലെ അംഗങ്ങളും, സ്വകാര്യ എഞ്ചിനീയറിംഗ് ഓഫീസിലെ കമ്മിറ്റിയിലെ മുതിർന്ന ഉദ്യോഗസ്ഥരും, പങ്കെടുത്തു. ......

ദോഹ:അൽ ഖറൈത്തിയാത്തിലെയും ഇസ്ഗാവയിലെയും റോഡ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് പ്രോജക്റ്റിന്റെ മൂന്നാമത്തെ പാക്കേജിന്റെ പ്രവൃത്തികൾ പൂർത്തിയായതായി പൊതുമരാമത്ത് അതോറിറ്റി (അഷ്ഗൽ) പ്രഖ്യാപിച്ചു,പ്രദേശത്തെ പൗരന്മാരുടെ ഭൂമിക്ക് സേവനം നൽകുന്നതിനായി റോഡ് ശൃംഖലയും അടിസ്ഥാന സൗകര്യ സേവനങ്ങളും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അതോറിറ്റി നാല് വികസന പാക്കേജുകളിൽ നടപ്പിലാക്കിയതെന്ന്
അഷ്ഗാൽ റോഡ്സ് പ്രോജക്ട്സ് ഡിപ്പാർട്ട്മെന്റിന്റെ നോർത്ത് ഏരിയാസ് വിഭാഗം മേധാവി എംഗ്അബ്ദുല്ല അൽ നഈമി പറഞ്ഞു.കാൽനടയാത്രക്കാർക്കും സൈക്ലിംഗ് പാതകൾക്കും ഇത് സഹായകമാകും. മഴവെള്ളം, ഭൂഗർഭജല ഡ്രെയിനേജ് നെറ്റ്വർക്കുകൾ, മറ്റ് നെറ്റ്വർക്കുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനൊപ്പം സംയോജിത അടിസ്ഥാന സൗകര്യ സേവനങ്ങൾ നൽകുന്നതിനും പ്രദേശവാസികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും ഇത് സഹായിക്കും.അൽ ഖരൈതിയാത്ത്, ഇസ്ഗാവ പദ്ധതിയുടെ ഈ പാക്കേജ് ഏകദേശം 42 കിലോമീറ്റർ റോഡുകൾ നൽകുന്നുവെന്നും, 1,783 തെരുവ് വിളക്കു തൂണുകൾ സ്ഥാപിക്കുന്നതും ഗതാഗത സുരക്ഷാ ഘടകങ്ങളും സ്ഥാപിക്കുന്നതും കാറുകൾക്കായി 7,300 പാർക്കിംഗ് സ്ഥലങ്ങൾ ഒരുക്കുന്നതും ഉൾപ്പെടുന്നതായി പ്രോജക്ട് എഞ്ചിനീയർ ജാസിം കാനോ വിശദീകരിച്ചു.പദ്ധതിയുടെ പരിധിയിൽ, അടിസ്ഥാന സൗകര്യ ശൃംഖലകളും വികസിപ്പിച്ചെടുത്തു. ......
ദോഹ:ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ (HMC) ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗമായ ലബോറട്ടറി മെഡിസിൻ ആൻഡ് പാത്തോളജി വകുപ്പ് (DLMP), സങ്കീർണ്ണമായ രക്തപ്പകർച്ച ആവശ്യമുള്ള രോഗിക്ക് ഫ്രോസൺ പാക്ക് ചെയ്ത ചുവന്ന രക്താണുക്കൾ (PRBCs) ഉപയോഗിച്ച് ആദ്യമായി രക്തപ്പകർച്ച വിജയകരമായി നടത്തി.
തലസീമിയയും ഒന്നിലധികം ഇമ്മ്യൂണോഹെമറ്റോളജിക്കൽ വെല്ലുവിളികളും കണ്ടെത്തിയ രോഗി, രക്തപ്പകർച്ചയോട് അസാധാരണമായി നന്നായി പ്രതികരിച്ചു. പ്രതികൂല പ്രതികരണങ്ങളൊന്നും ഉണ്ടായില്ല, സ്ഥിരതയാർന്ന ഹീമോഗ്ലോബിൻ അളവ്, മെച്ചപ്പെട്ട അവയവ പ്രവർത്തനം, മൊത്തത്തിലുള്ള ക്ഷേമം എന്നിവയുൾപ്പെടെ രോഗിക്ക് പ്രകടമായ ക്ലിനിക്കൽ പുരോഗതി കാണിച്ചു. ......
ദോഹ: ജൂൺ 10 മുതൽ 12 വരെ ഉസ്ബെക്കിസ്ഥാൻ തലസ്ഥാനത്ത് നടക്കുന്ന താഷ്കെന്റ് ഇന്റർനാഷണൽ ഇൻവെസ്റ്റ്മെന്റ് ഫോറത്തിന്റെ നാലാമത് പതിപ്പിൽ ഖത്തർ പങ്കെടുത്തു. റിപ്പബ്ലിക് ഓഫ് ഉസ്ബെക്കിസ്ഥാൻ പ്രസിഡന്റ് ഷാവ്കത്ത് മിർസിയോയേവിന്റെ സാന്നിധ്യത്തിൽ ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരവധി മുതിർന്ന ഉദ്യോഗസ്ഥർ, നിക്ഷേപകർ, സാമ്പത്തിക സ്ഥാപനങ്ങളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.ഖത്തർ വിദേശ വ്യാപാര സഹമന്ത്രി ഡോ. ......
ദോഹ: കേരള മദ്റസ എജുക്കേഷൻ ബോർഡ് (കെ. എം. ഇ.......
ദോഹ: പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ ഖത്തർ (PPAQ) ഈദ് സംഗമം വിപുലമായ പരിപാടികളോടെ ശ്രദ്ധേയമായി.
ബർവാ മദീനത്തിലുള്ള ഡയനാമിക് സ്പോർട്സ് ഹാളിൽനടന്ന ആഘോഷപരിപാടിയിൽ
ഖത്തറിലെ വിവിധ പ്രദേശങ്ങളിൽ നിന്നുമായി 200ലധികം പെരുമ്പാവൂർ സ്വദേശികൾ പങ്കെടുത്തു.
PPAQ വൈസ് പ്രസിഡന്റ് ഷബാൻ ചുണ്ടക്കാടൻ, സെക്രട്ടറി നിഷാദ് സെയ്ദ്, ട്രഷറർ സനന്ത് രാജ്, ഈദ് സംഗമം കമ്മിറ്റി കൺവീനർ അൻസാർ വെള്ളകൂടി, സലീൽ സലാം എന്നിവർ നേതൃത്വം നൽകി. കമ്മിറ്റി അംഗങ്ങളായ സനൂപ് കെ, അമീർ, സുനിൽ പെരുമ്പാവൂർ, സുനിൽ മുല്ലശ്ശേരി, രാജേഷ് എം.ജി, ജിബിൻ, നിധിൻ, നിയാസ് കാസിം, ജോണി പൈലി, അഡ്വ. ......
ദോഹ: ഖത്തർ ഒഐസിസി ഇൻകാസ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, രാജീവ് ഗാന്ധി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ഹമദ് മെഡിക്കൽ കോർപ്പറേഷനുമായി ചേർന്ന് സംഘടിപ്പിച്ച ബ്ലഡ് & പ്ലേറ്റ്ലെറ്റ് ഡോണേഷൻ ക്യാമ്പിൽ ജി മാക്സ് ഹൈപ്പർമാർക്കറ്റും പങ്കാളിയായി . ജൂൺ 14 വേൾഡ് ബ്ലഡ് ഡോൺർ ഡേ വരെ നീണ്ടുനിൽക്കുന്ന ക്യാമ്പിൻ്റെ ഭാഗമായി ഇന്നലെ അൽ തുമാമ മാളിൽ സംഘടിപ്പിച്ച ബ്ലഡ് ഡോണേഷൻ ക്യാമ്പിൽ നൂറോളം പേർ പങ്കെടുത്തു. ......
ഏറെ നാളത്തെ പ്രവാസത്തിനൊടുവിലും സ്വന്തമായൊരു ഭവനം എന്നത് സ്വപ്നമായി അവശേഷിക്കുന്ന വേദി അംഗങ്ങക്കൊരു കൈത്താങ്ങായി തൃശൂർ ജില്ലാ സൗഹൃദവേദി-ഖത്തർ വിഭാവനം ചെയ്തിട്ടുള്ള TJSV ഭവന പദ്ധതിയിലെ നാലാമത്തെ വീട് ശ്രീ കല്ലായിൽ പ്രബിനു വേണ്ടി നിർമ്മിച്ചതിന്റെ താക്കോൽദാനകർമ്മം തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.വി.എസ്.പ്രിൻസ് നിർവ്വഹിച്ചു. ഏതൊരു മനുഷ്യന്റെയും അടിസ്ഥാന ആവശ്യമായ, സ്വന്തമായൊരു ഭവനം, ജാതി, മത, രാഷ്ട്രീയ അതിർ വരമ്പുകളില്ലാതെ സൗഹൃദവേദി അംഗങ്ങൾക്കായുള്ള ഇത്തരം കൈത്താങ്ങുകൾ വേദിയുടെ വിവിധ ജീവകാരുണ്യ പ്രവർത്തങ്ങളിൽ ഊന്നിയുള്ള മാതൃകാപരമായ പ്രവർത്തനത്തെ പ്രതിഫലിപ്പിക്കുന്നതാണ്. വടക്കാഞ്ചേരി മണ്ഡലം മുളങ്കുന്നത്ത്കാവ് പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ കോഞ്ചേരി അമ്മാംകുഴി കൈതയിൽ കെ.സി. പ്രബിനാണ് സൗഹൃദവേദി മുഖ്യ രക്ഷാധികാരിയായ പദ്മശ്രീ CK മേനോൻ അവർകളുടെ സ്മരണാർത്ഥം നടപ്പാക്കിയിട്ടുള്ള ഭവനപദ്ധതിയിലൂടെ വീട് ലഭ്യമായത്. 09/06/2025 തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് പുതിയതായി നിർമിച്ച വീടിനു മുൻവശത്തായി നടന്ന പ്രസ്തുത ചടങ്ങിൽ വേദി വൈസ് പ്രസിഡണ്ട് ശ്രീ ഹമീദ് അക്കിക്കാവ് അധ്യക്ഷത വഹിച്ചു. ......